Kerala Legislature | പ്രതിപക്ഷ ബഹളത്തിൽ നിയമസഭ ഇന്നും സ്തംഭിച്ചു

2018-12-12 42

പ്രതിപക്ഷ ബഹളത്തിൽ നിയമസഭ ഇന്നും സ്തംഭിച്ചു. സഭ തുടങ്ങി ഒരു മണിക്കൂറിനുള്ളിലാണ് നിയമസഭ പിരിഞ്ഞത് . 10 ദിവസമായി പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിന് മുന്നിൽ സത്യാഗ്രഹം ചെയ്യുകയാണ്. ശബരിമല വിഷയം ഉന്നയിച്ചുള്ള പ്രതിപക്ഷത്തിന്റെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണമെന്നാണ് പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം. സഭയിൽ പ്ലക്കാർഡുകളും ബാനറുകളും ഉപയോഗിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. എന്നാൽ പ്രതിപക്ഷ ബഹളത്തെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രൂക്ഷമായി വിമർശിക്കുകയാണ് ചെയ്തത്.

Videos similaires